കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി തര്‍ക്കം; ഒടുവില്‍ കുട്ടിക്ക് പേരിട്ട് കോടതി; യുവതി ഗര്‍ഭിണിയായപ്പോള്‍ പിരിഞ്ഞ ദമ്പതികള്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഒന്നിച്ചു
കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി തര്‍ക്കം; ഒടുവില്‍ കുട്ടിക്ക് പേരിട്ട് കോടതി
മൈസൂരു: കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പിരിഞ്ഞ ദമ്പതികള്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഒന്നിച്ചു. മൂന്ന് വയസ്സുകാരിയായ കുഞ്ഞിന് കോടതി പേര് ഇട്ടതോടെയാണ് ദമ്പതികള്‍ വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തീരുമാനമായ്. കോടതി കുഞ്ഞിന് ഇട്ട പേര് ഇരുവര്‍ക്കും ഇഷ്ടമായതാണ് വീണ്ടും ഒന്നിക്കാന്‍ ഇരുവരേയും പ്രേരിപ്പിച്ചത്.
മൂന്നു വയസ്സുള്ള പെണ്‍കുഞ്ഞിന് ആര്യവര്‍ധന എന്ന് പേരിട്ടതോടെ അകന്നു കഴിഞ്ഞ ഇരുവരും ഒന്നിക്കുകയും ചെയ്തു. മൈസൂരുവിലാണ് സംഭവം. യുവതി
ഗര്‍ഭിണിയായത് മുതല്‍ കുഞ്ഞിന്റെ പേരിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇരുവരും അകന്ന് കഴിയുകയായിരുന്നു. 2021ല്‍ കുഞ്ഞ് ജനിച്ചു, യുവതി ആദി എന്ന് പേരിടുകയും ചെയ്തു. നേരത്തെ തന്നെ തര്‍ക്കത്തിലുള്ള ഭര്‍ത്താവിന് ഈ പേരിഷ്ടപ്പെട്ടില്ല. ശനി ദേവനെ പ്രതിഫലിപ്പിക്കുന്ന പേര് വേണമെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം.
ഇതോടെ ഇരുവരും പൂര്‍ണമായും അകന്നു. തനിക്കും കുഞ്ഞിനും ജീവനാംശം വേണമെന്നാവശ്യപ്പെട്ട് യുവതി കോടതിയിലെത്തി. മൈസൂരു ഹുന്‍സൂരിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-8ല്‍ ആയിരുന്നു കേസ്. കോടതി നല്‍കിയ പേര് ഇഷ്ടമായതോടെ ഇരുവര്‍ക്കുമിടയിലെ മുമ്പുണ്ടായിരുന്ന തര്‍ക്കങ്ങളും ഇല്ലാതായി. അങ്ങനെ വിവാഹമോചനത്തിന്റെ വക്കില്‍നിന്നും മാല കൈമാറിയും മധുരം നല്‍കിയുമെല്ലാമാണ് പുനസമാഗമം ദമ്പതികള്‍ ആഘോഷിച്ചത്.