വിജയരാഘവന്റെ പരാമര്‍ശത്തില്‍ ഒരു വര്‍ഗീയതയുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍; വര്‍ഗീയതയില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്ന നിലപാടാണ് വിജയരാഘവന് സ്വീകരിച്ചതെന്ന് രാമകൃഷ്ണന്
By : സ്വന്തം ലേഖകൻ
Update: 2024-12-23 09:31 GMT
തിരുവനന്തപുരം: എ.വിജയരാഘവന്റെ പരാമര്‍ശത്തില്‍ ഒരു വര്‍ഗീയതയുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്. വര്‍ഗീയശക്തികളുമായി ചേര്‍ന്ന് നിലപാടെടുക്കുന്ന കോണ്‍ഗ്രസ്-ലീഗ് സമീപനത്തെയാണ് വിജയരാഘവന് വിമര്‍ശിച്ചതെന്ന് അദ്ദേഹം ന്യായീകരിച്ചു. പാലക്കാട് യുഡിഎഫിന്റെ വിജയം ആദ്യം ആഘോഷിച്ചത് എസ്ഡിപിഐ ആണ്. വര്‍ഗീയതയില്‍നിന്ന് കേരളത്തെ രക്ഷിക്കുന്ന നിലപാടാണ് വിജയരാഘവന് സ്വീകരിച്ചതെന്നും ടി.പി.രാമകൃഷ്ണന് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ അടക്കം കോണ്‍ഗ്രസ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുന്നുവെന്നാണ് വിജയരാഘവന് പറഞ്ഞത്. വയനാട്ടില്‍നിന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജയിച്ചത് വര്‍ഗീയ വോട്ട് നേടിയാണെന്നും വിജയരാഘവന് പറഞ്ഞിരുന്നു.