കഴക്കൂട്ടം സൈനിക് സ്‌കൂള്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി 13

Update: 2024-12-26 11:04 GMT

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.

ആറാം ക്ലാസില്‍ 74 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും ഒമ്പതാം ക്ലാസില്‍ 30 ആണ്‍കുട്ടികളും മാത്രമാണ് ഒഴിവ്. നിലവിലുള്ള ഒഴിവുകളില്‍ 67% സീറ്റുകളും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ആറാം ക്ലാസിലെ പ്രായപരിധി 2025 മാര്‍ച്ച് 31-ന് 10 നും 12 നും ഇടയിലാണ് (01.04.2013 നും 31.03.2015 നും ഇടയില്‍ ജനിച്ചവരായിരിക്കണം, ഒമ്പതാം ക്ലാസിലെ പ്രായപരിധി 13 നും 15 നും ഇടയില്‍ ആയിരിക്കണം. (01.04.2010 നും 31.03.2012 നും ഇടയില്‍ ജനിച്ചവരായിരിക്കണം). സൈനിക സ്‌കൂളില്‍ പ്രവേശനം തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന അഖിലേന്ത്യാ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷയില്‍ (AISSEE) യോഗ്യത നേടണം. 2025 ജനുവരി 19 (ഞായറാഴ്ച) ആണ് പ്രവേശന പരീക്ഷ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 13 വൈകുന്നേരം 5 മണി വരെ. വിശദ വിവരങ്ങള്‍ക്ക് www.sainikschooltvm.nic.in അല്ലെങ്കില്‍ https://aissee.nta.nic.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.

കേരളത്തില്‍ പുതുതായി അംഗീകരിച്ച സൈനിക് സ്‌കൂളുകളായ ആലപ്പുഴയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍, എറണാകുളം ശ്രീ ശാരദാ വിദ്യാലയം എന്നിവയുടെ ഒഴിവുകള്‍ 80 വീതമാണ് (ആറാം ക്ലാസിന് മാത്രം). കോഴിക്കോട് വേദവ്യാസ വിദ്യാലയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസിലേക്ക് മാത്രം മൂന്ന് ഒഴിവുകളാ ണ്.

പ്രവേശന പരീക്ഷ, അഭിമുഖം, ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ ഫിറ്റ്നസ് എന്നിവയിലെ മെറിറ്റ് അനുസരിച്ചായിരിക്കും പ്രവേശനം. പ്രവേശനവുമായി ബന്ധപ്പെട്ട കോച്ചിംഗ്/പരിശീലനത്തിനായി സ്‌കൂള്‍ ഏതെങ്കിലും വ്യക്തിയെ/സംഘടനയെ/സ്ഥാപനത്തെ നിയോഗിച്ചിട്ടില്ല.

Tags:    

Similar News