വിവാഹ പന്തൽ അഴിക്കുന്നതിനിടെ അപകടം; യുവാവ് ഷോക്കടിച്ച് മരിച്ചു; ദാരുണ സംഭവം കാസർഗോഡ്

Update: 2024-12-26 12:02 GMT

കാസർകോട്: വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. തളങ്കര തെരുവത്താണ് സംഭവം നടന്നത്. കർണാടക സ്വദേശിയായ പന്തൽ ജോലിക്കാരൻ പ്രമോദ് രാമണ്ണ (30) യാണ് അതിദാരുണമായി മരിച്ചത്. പന്തലിൻ്റെ ഇരുമ്പ് തൂൺ അഴിച്ചു മാറ്റുന്നതിനിടെ സമീപത്തെ വൈദ്യതി കമ്പിയിൽ അബദ്ധത്തിൽ തട്ടുകയായിരുന്നു.

ഇതോടെ വൈദ്യുതാഘാതമേറ്റ യുവാവിനെ നാട്ടുകാർ വേഗത്തിൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. പക്ഷെ അപ്പോഴേക്കും യുവാവ് മരണത്തിന് കീഴടങ്ങി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Tags:    

Similar News