വീണ്ടും ജീവനെടുത്ത് വാഹനാപകടം; കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; കുഞ്ഞിനടക്കം പരിക്ക്; സംഭവം പത്തനംതിട്ടയിൽ
By : സ്വന്തം ലേഖകൻ
Update: 2024-12-26 16:49 GMT
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പുല്ലാടുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ടുകൾ. കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കാർ ഓടിച്ച റാന്നി സ്വദേശി വി.ജി രാജനാണ് അപകടത്തിൽ ദാരുണമായി മരിച്ചത്.
ഒരു കുഞ്ഞടക്കം കാറിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രാജൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.