മനുഷ്യന്റെ തോല്‍വിയും നിരാശയും പ്രണയവും വരച്ചിട്ട കഥകള്‍ കാലാതീവര്‍ത്തിയായ അക്ഷരസ്തംഭങ്ങളായി നിലകൊള്ളും; മലയാളം ഉള്ളിടത്തോളം കാലം എം.ടിക്ക് മരണമില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മലയാള സാഹിത്യത്തിന്റെ ഇതിഹാസ ഗോപുരമായിരുന്നു എം.ടി വാസുദേവന്‍നായരെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. തലമുറകളെ പ്രചോദിപ്പിച്ച എം.ടിക്ക് മലയാളമുള്ളിടത്തോളം കാലം മരണമില്ല. മനുഷ്യമനസിന്റെ വ്യഥകളും വിഹ്വലതകളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കാല്പനികതയുടെ ചായം ചാലിച്ച് അദ്ദേഹം വരച്ചിട്ടു. കാലാതിവര്‍ത്തിയായ രചനകളാണ്. സാഹിത്യം, സിനിമ, പത്രപ്രവര്‍ത്തനം തുടങ്ങി എം.ടിതൊട്ടതെല്ലാം പൊന്നായി മാറി. മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു.
സാഹിത്യ അനുഭൂതിയെ രണ്ടക്ഷരത്തിലേക്ക് ഒരുക്കാന്‍ അവശ്യപ്പെട്ടാല്‍ മലയാളികള്‍ക്ക് എംടി എന്ന രണ്ട് അക്ഷരമേയുള്ളൂ. പലതലമുറകളുടെ കൈ പിടിച്ച് നടത്തുകയും വായനയില്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്ത അതുല്യഎഴുത്തുകാരന്. ആ അക്ഷരക്കൂട്ടങ്ങള്‍ ഇനി വരും തലമുറകളെയും പ്രചോദിപിച്ചു കൊണ്ടേയിരിക്കും എം ടിക്കും മുന്‍പും പിന്‍പും എന്നിങ്ങനെ മലയാളസാഹിത്യത്തെ രണ്ടായിതിരിക്കാം. നോവലിസ്റ്റ്,കഥാകൃത്ത്,തിരകഥാകൃത്ത്,സംവിധായകന് തുടങ്ങിയ കൈവച്ച മേഖലയിലെല്ലാം സുവര്‍ണനേട്ടം കൈവരിച്ചു
ഞാന്‍ നടത്തിയകേരള യാത്രയക്കിടയില്‍ അദ്ദേഹവുമായി നടത്തിയ സ്നേഹപൂര്‍വ്വമുള്ള കൂടിക്കാഴ്ച ഓര്‍ക്കുന്നു. ലോകസാഹിത്യത്തിനൊപ്പം രാഷ്രീയത്തിന്റെ ഓരോ ചെറുചലനവും തൊട്ടറിയുന്നു എന്ന് സംഭാഷണങ്ങളില്‍ നിന്നും അടുത്തറിഞഞതാണ്. ഒറ്റപ്പെട്ടുന്നവരുടെദുഃഖവും ഓരത്തേക്കു മാറ്റിനിര്ത്തപെടുന്നവരുടെ സങ്കടവും ഹൃദയരക്തത്തില്‍ മുക്കിയാണ് അദ്ദേഹം എഴുതിയിരുന്നത്. കറുത്തവര്‍ഗകാരനായ പ്രസിസന്റ് അമേരിക്കക്ക് ഉണ്ടാകണമെന്ന് ബൊമ അധികാരം ഏല്ക്കുന്നതിന് കാല്‍നൂറ്റാണ്ട് മുമ്പ് യാത്രാവിവരണത്തില്‍ ങഠ എഴുതിയത് ഓര്‍ക്കുന്നു.
നാല്കെട്ടിലെ അപ്പുണ്ണിയും നാലാമുഴത്തിലെ ഭീമനും മലയാളി കണ്ണാടി നോക്കിയ കഥാപാത്രങ്ങളാക്കി. മനുഷ്യന്റെ തോല്‍വിയും നിരാശയും പ്രണയവും വരച്ചിട്ട കഥകള്‍ കാലാതീവര്‍ത്തിയായ അക്ഷരസ്തംഭങ്ങളായി നിലകൊള്ളും - രമേശ് ചെന്നിത്തല പറഞ്ഞു.