പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ചട്ടം മറികടന്ന് അസി. പ്രൊഫസര്‍ നിയമനത്തിന് വിജ്ഞാപനം; പ്രായപരിധിയിലെ പ്രശ്നം വിവാദത്തില്‍
By : സ്വന്തം ലേഖകൻ
Update: 2024-12-29 06:45 GMT
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ചട്ടം മറികടന്ന് അസി. പ്രൊഫസര്‍ നിയമനത്തിന് വിജ്ഞാപനമിറക്കി. 94 തസ്തികകളിലേക്കാണ് നിയമനം. 40 ആണ് വെറ്ററിനറി സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിനുള്ള പ്രായപരിധി. എന്നാല്‍, വിജ്ഞാപനത്തില്‍ 50 വയസ്സാണ് കാണിച്ചിരിക്കുന്നത്. വെറ്ററിനറി സര്‍വകലാശാലയുടെ ചട്ടത്തില്‍ ഭേദഗതി വരുത്താതെയാണ് ഇത്.
2014ല്‍ പ്രായ ഇളവ് നല്കി സര്‍വകലാശാലയില്‍ നിയമനം ലഭിച്ച ഏഴ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്ക് ജോലി നഷ്ടമായിരുന്നു. സ്റ്റാറ്റിയൂട്ടിലില്ലാത്തതാണ് പ്രധാനകാരണമായി അന്ന് നിയമനങ്ങള്‍ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിത്.