ചെങ്ങന്നൂരിലെ വാഹന പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; എക്സൈസ് പടികൂടിയത് ചെങ്ങന്നൂര്‍ എണ്ണക്കാട് ചാത്തേലില്‍ വീട്ടില്‍ സാജന് മാത്യുവിനെ
By : സ്വന്തം ലേഖകൻ
Update: 2025-01-02 07:35 GMT
ആലപ്പുഴ: ചെങ്ങന്നൂര്‍ പാണ്ടനാട്ട് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ എണ്ണക്കാട് ചാത്തേലില്‍ വീട്ടില്‍ സാജന് മാത്യു (31) ആണ് പിടിയിലായത്.
ഇയാള്‍ക്ക് കഞ്ചാവ് എവിടെ നിന്നു ലഭിച്ചു എന്നതിനെ പറ്റി അന്വേഷണം ആരംഭിച്ചെന്ന് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.സജീവ് പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായിട്ടാണ് കഞ്ചാവ് എത്തിച്ചതെന്ന് സാജന് മൊഴി നല്കി.
ഇയാള്‍ മുമ്പും കഞ്ചാവ് കേസില്‍ പ്രതിയായിട്ടുണ്ടെന്നും ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വരുകയായിരുന്നുവെന്നും എക്സൈസ് സംഘം പറഞ്ഞു.