പൂവച്ചലിൽ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം; ചിതറിയോടി ആളുകൾ; ഒരാള്‍ക്ക് കുത്തേറ്റു; നില അതീവ ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-01-04 14:03 GMT

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാള്‍ക്ക് കുത്തേറ്റതായി റിപോർട്ടുകൾ. തിരുവനന്തപുരം പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അസ്ലമിനെയാണ് കുത്തി പരിക്കേൽപ്പിച്ചത്.

ശ്വാസകോശം തുളച്ചുള്ള കുത്തേറ്റ അസ്ലം ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിലാണ് കഴിയുന്നത്. വിദ്യാർത്ഥി ഇപ്പോൾ നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.

ഇതേ സ്‌കൂളിലുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അസ്ലമിനെ അക്രമിച്ചത്. പൂവച്ചല്‍ ബാങ്ക് നട ജംഗ്ഷനില്‍വെച്ച് ഉച്ചയ്ക്കാണ് സംഭവം നടന്നത്. അതേസമയം, ഒരുമാസം മുമ്പ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. അന്ന് നടന്ന സംഘർഷത്തിൽ പ്രിന്‍സിപ്പലിനും പി.ടി.എ പ്രസിഡന്റിനും പരിക്ക് പറ്റിയിരുന്നു. അന്നത്തെ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഇന്ന് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

അന്ന് സംഘര്‍ഷം തടയാനെത്തിയ പ്രിന്‍സിപ്പല്‍ പ്രിയയെ വിദ്യാര്‍ഥികള്‍ കസേര ചുറ്റിയാണ് അടിച്ചത്. തലയ്ക്ക് പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് 18 വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കാട്ടാക്കട പോലീസ് കേസ് എടുത്തിരുന്നു.

Tags:    

Similar News