കൊലപാതകം നടത്തിയാലും കേരളത്തിലെ ജയിലുകള്‍ സഖാക്കള്‍ക്ക് സുഖവാസ കേന്ദ്രങ്ങളെന്ന് കെ.സി വേണുഗോപാല്‍

കേരളത്തിലെ ജയിലുകള്‍ സഖാക്കള്‍ക്ക് സുഖവാസ കേന്ദ്രങ്ങളെന്ന് കെ.സി വേണുഗോപാല്‍

Update: 2025-01-04 16:13 GMT

തിരുവനന്തപുരം: കേരളത്തിലെ ജയിലുകള്‍ സി.പി.എമ്മുകാര്‍ക്ക് സുഖവാസ കേന്ദ്രങ്ങളാണെന്ന് കെ.സി വേണുഗോപാല്‍ എംപി. ടിപി കേസിലടക്കം ഇത് കണ്ടതാണ്. പെരിയ കേസിലെ ഒന്നാം പ്രതി കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ജീവപര്യന്തകാലം അവരുടെ സുഖവാസകാലമാണ്. കേരളത്തിലെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇവിടുത്തെ ജയിലുകളെല്ലാം സി.പി.എം സഖാക്കള്‍ക്ക് കൊലനടത്തിയാലും വന്ന് താമസിക്കാവുന്ന സുഖവാസ കേന്ദ്രങ്ങളാക്കി മാറ്റപ്പെട്ടിരിക്കുകയാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.

Tags:    

Similar News