സഹോദരനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം

Update: 2025-01-04 07:31 GMT

കൊച്ചി: ആലുവയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന റിട്ടയേഡ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. ആലുവ തുരുത്ത് വാക്കൽ വീട്ടിൽ ഷേർളിയാണ് (64) മരിച്ചത്.

മേപ്പാടി ജി.എച്ച്. എസ്.എസിൽ നിന്ന് ഹെഡ്മിസ്ട്രസായിരുന്നു. ഇക്കഴിഞ്ഞ 31 ന് രാത്രി പാതിരാ കുർബാനയ്ക്കായി സഹോദരനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആയിരിന്നു ആലുവ മാർവർ കവലയിൽ വച്ച് കാറിടിച്ച് അപകടം നടന്നത്.

സംഭവത്തിന് പിന്നാലെ കാറുമായി ആൾ കടന്നുകളഞ്ഞു. കാർ ഇതുവരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.

Tags:    

Similar News