കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്

Update: 2025-01-04 13:39 GMT

മലപ്പുറം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകൻ മരിച്ചതായി വിവരങ്ങൾ. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് അപകടത്തിൽ അതിദാരുണമായി മരിച്ചത്.

അങ്കമാലി ടെൽകിന് മുൻപിൽ വൈകിട്ടായിരുന്നു അപകടം നടന്നത്. മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്.

മൃതദേഹം ഇപ്പോൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News