പത്ത് വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് പൈനാപ്പിള്‍ വില ഏറ്റവും ഉയരത്തില്‍; കേരളത്തിലെ പൈനാപ്പിള്‍ തൈകളുടെ കയറ്റുമതിയും കൂടി

Update: 2025-01-02 07:59 GMT

കോട്ടയം: പത്ത് വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് പൈനാപ്പിള്‍ വില ഏറ്റവും ഉയരത്തില്‍. സെപ്റ്റംബര്‍ തുടക്കത്തില്‍ പച്ചയ്ക്ക് കിലോയ്ക്ക് 40 രൂപയും സ്‌പെഷ്യല്‍ പച്ചയ്ക്ക് 42 രൂപയും ഉണ്ടായിരുന്നത് 50 രൂപ മറികടന്നു.

പാകമായ പൈനാപ്പിള്‍ പഴത്തിന് കിലോയ്ക്ക് 57 രൂപയാണ് വില. പച്ചയ്ക്ക് 51 രൂപയും സ്‌പെഷ്യല്‍ പച്ചയ്ക്ക് 53 രൂപയുമായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ പൈനാപ്പിള്‍ പഴത്തിന് 50 രൂപയായിരുന്നു. പഴത്തിന് ഏഴു രൂപയാണ് വര്‍ധിച്ചത്. പച്ചയ്ക്കും സ്‌പെഷ്യല്‍ പച്ചയ്ക്കും 11 രൂപ വീതവും കൂടി.

ഉത്സവവിപണി ഉണരുന്നതോടെയാണ് പൈനാപ്പിളിന് വിലയില്‍ ഉയര്‍ച്ച കാണിക്കുന്നത്. കേരളത്തില്‍നിന്ന് പൈനാപ്പിള്‍ തൈകളും കയറ്റുമതി ചെയ്യുന്നത് വര്‍ധിച്ചു. ഗുജറാത്ത്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ കൃഷി പരീക്ഷിക്കുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റിലും കൃഷി വര്‍ധിക്കയാണ്. മേഘാലയയാണ് ഇതില്‍ മുന്‍പന്തിയില്‍.

Tags:    

Similar News