പറവൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥികളെ വര്‍ക്കലയില്‍ നിന്ന് കണ്ടെത്തി; സെര്‍ച്ച് ഡ്രൈവില്‍ കണ്ടെത്തിയത് 14 വയസുള്ള ആണ്‍കുട്ടിയെയും 15 വയസുള്ള പെണ്‍കുട്ടിയെയും
By : സ്വന്തം ലേഖകൻ
Update: 2025-01-02 08:06 GMT
തിരുവനന്തപുരം: എറണാകുളം പറവൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥികളെ തിരുവനന്തപുരം വര്‍ക്കലയില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ മാസം 28 മുതലാണ് വിദ്യാര്‍ഥികളെ കാണാതായത്.
14 വയസുള്ള ആണ്‍കുട്ടിയെയും 15 വയസുള്ള പെണ്‍കുട്ടിയെയുമാണ് കാണാതായത്. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സെര്‍ച്ച് ഡ്രൈവിനിടെയാണ് കുട്ടികളെ കണ്ടത്തിയത്.
കുട്ടികള്‍ പൂജപ്പുരയിലെ സിഡബ്ല്യുസി ഓഫീസിലുണ്ട്. വിദ്യാര്‍ഥികളെ കണ്ടു കിട്ടിയ വിവരം കുട്ടികളുടെ മാതാപിതാക്കളെയും പോലീസിനെയും അറിയിച്ചിട്ടുണ്ട്.