വാഹനാപകടങ്ങള്‍ കൂടിയെങ്കിലും മരണം കുറഞ്ഞു; 2024ലെ അപകടങ്ങളുടെ കണക്കുമായി മോട്ടോര്‍ വാഹന വകുപ്പ്

വാഹനാപകടങ്ങള്‍ കൂടിയെങ്കിലും മരണം കുറഞ്ഞു; 2024ലെ അപകടങ്ങളുടെ കണക്കുമായി മോട്ടോര്‍ വാഹന വകുപ്പ്

Update: 2025-01-06 01:33 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 2024 ല്‍ വാഹനാപകടങ്ങള്‍ കൂടിയെങ്കിലും മരണം കുറഞ്ഞുവെന്ന് മോട്ടര്‍ വാഹനവകുപ്പിന്റെ കണക്ക്. ഹെല്‍മറ്റ് ഉപയോഗം വര്‍ധിച്ചതും സീറ്റ് ബെല്‍റ്റ് ഇടുന്നതില്‍ കൂടുതല്‍ ശ്രദ്ധയുണ്ടായതുമാണ് മരണസംഖ്യ കുറയാന്‍ കാരണമെന്നാണ് വകുപ്പിന്റെ നിഗമനം.

2023ല്‍ സംസ്ഥാനത്ത് ഉണ്ടായ 48,091 അപകടങ്ങളില്‍ 4080 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 48,836 അപകടങ്ങള്‍ ഉണ്ടായെങ്കിലും മരിച്ചത് 3714 പേരാണ്. ഡിസംബറില്‍ സാധാരണ നാനൂറിനടുത്താണ് കുറെ വര്‍ഷങ്ങളായി അപകട മരണങ്ങള്‍. എന്നാല്‍ ഈ ഡിസംബറില്‍ 258 പേരാണ് അപകടങ്ങളില്‍ മരിച്ചത്. ഡിസംബറിലെ കണക്ക് കൃത്യമായി രേഖപ്പെടുത്തിയാലും മരണസംഖ്യ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം എറണാകുളം ജില്ലയിലാണ് അപകടവും മരണവും കൂടുതല്‍. 7055 അപകടങ്ങളില്‍ 461 പേര്‍ മരിച്ചു. തിരുവനന്തപുരത്ത് 5449 അപകടങ്ങളില്‍ 449 പേര്‍ മരിച്ചു. കൊല്ലമാണ് മൂന്നാമത്. 3742 അപകടങ്ങളില്‍ 335 പേരാണു മരിച്ചത്.

Tags:    

Similar News