മുത്തശ്ശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ചെറുമകനെതിരെ കേസ്

മുത്തശ്ശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ചെറുമകനെതിരെ കേസ്

Update: 2025-01-08 02:40 GMT

കാസര്‍കോട്: മുത്തശ്ശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ചെറുമകനെതിരേ കേസെടുത്തു. കാസര്‍കോട് കസബ ഗ്രാമത്തിലെ പി.എസ്. ഗുഡ്ഡെയില്‍ സോമനാഥയുടെ ഭാര്യ എ. പുഷ്പയാണ് (86) ആക്രമണത്തിനിരയായത്. ചെറുമകന്‍ രഞ്ജിത്തിനെതിരേ (28) കാസര്‍കോട് ടൗണ്‍ പോലീസാണ് കേസെടുത്തത്. പുഷ്പയെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ബഹളംവെച്ച രഞ്ജിത്ത് പുഷ്പയെ കത്തികൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. രഞ്ജിത്തിന്റെ സഹോദരന്‍ എ. അജിത്തിന്റെ പരാതിയിലാണ് കേസെടുത്തത്. രഞ്ജിത്ത് 2016-ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു. ആ കേസില്‍ കോടതി ഇയാളെ വെറുതേവിട്ടിരുന്നു.

Tags:    

Similar News