ഓടിക്കൊണ്ടിരുന്ന സ്വകാര്യ ദീര്‍ഘദൂര ബസിന് തീപിടിച്ചു; യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂര്‍ണമായും കത്തിനശിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ദീര്‍ഘദൂര ബസിന് തീപിടിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-01-10 18:22 GMT
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ദീര്‍ഘദൂര യാത്രാ ബസിന് തീപിടിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന എ വണ്‍ ട്രാവല്‍സ് ബസാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ യാത്രക്കാര്‍ പുറത്തിറങ്ങിയത് വലിയ അപകടം ഒഴിവാക്കി. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. അപകട കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം