മരിച്ചെന്ന് കരുതി മോര്‍ച്ചറിയില്‍ എത്തിച്ച പവിത്രന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; കണ്ണുകള്‍ തുറന്നു
മരിച്ചെന്ന് കരുതി മോര്‍ച്ചറിയില്‍ എത്തിച്ച പവിത്രന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; കണ്ണുകള്‍ തുറന്നു
By : സ്വന്തം ലേഖകൻ
Update: 2025-01-16 02:10 GMT
കണ്ണൂര്‍: മരിച്ചെന്നു കരുതി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനായി എത്തിച്ചപ്പോള്‍ ജീവനുണ്ടെന്നു തിരിച്ചറിഞ്ഞ് എകെജി ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ച പാച്ചപ്പൊയ്കയിലെ വെള്ളുവക്കണ്ടി പവിത്രന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കണ്ണുകള്‍ തുറക്കുകയും ബന്ധുക്കളെ തിരിച്ചറിയുകയും സംസാരിക്കുമ്പോള്‍ പ്രതികരിക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഭാര്യയും കുടുംബാംഗങ്ങളും പവിത്രനെ കണ്ടു. ഡോ. പൂര്‍ണിമ റാവുവിന്റെ പരിചരണത്തില്‍ ഗ്യാസ്ട്രോ ഐസിയുവിലാണ് ചികിത്സയില്‍ തുടരുന്നത്.