നാദാപുരം വളയത്ത് അതിരുവിട്ട് വിവാഹാഘോഷം; കാര്‍ ഡോറില്‍ അപകടകരമായ ഡ്രൈവിങ്; റോഡില്‍ മൂന്ന് കിലോമീറ്ററോളം പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും റീല്‍സ്

നാദാപുരം വളയത്ത് അതിരുവിട്ട് വിവാഹാഘോഷം

Update: 2025-01-21 10:13 GMT

കോഴിക്കോട്: നാദാപുരം വളയത്ത് വിവാഹ ആഘോഷത്തിനിടെ കാറില്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്ത് യുവാക്കളുടെ വിഡിയോ ചിത്രീകരണം. വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറിന്റെ ഡോറിലിരുന്നും അപകടകരമായി വാഹനം ഓടിച്ചും ഗതാഗത തടസമുണ്ടാക്കിയും യാത്ര ചെയ്ത് റീല്‍സ് ചിത്രീകരിച്ചത്.

മൂന്ന് കിലോമീറ്ററോളം ദൂരത്ത് റോഡിലൂടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും യുവാക്കള്‍ യാത്ര ചെയ്തു. ഇതിനിടെ പിന്നില്‍ നിന്നും വരികയായിരുന്ന വാഹനങ്ങള്‍ക്ക് വഴി നല്‍കിയുമില്ല. ആഡംബര കാറുകള്‍ ഉപയോഗിച്ച് റോഡിലൂടെ അഭ്യാസം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇതിനിടെ വിവാഹപാര്‍ട്ടിയുടെ പിന്നില്‍ വരികയായിരുന്ന ഒരുവാഹനത്തെയും കടന്നുപോകാന്‍ അനുവദിച്ചില്ല. വരനുള്‍പ്പെടെ റീല്‍സ് ചിത്രീകരണത്തില്‍ ഉള്‍പ്പെട്ടിരുന്നു.

Tags:    

Similar News