കലാ രാജുവിന്റെ മകന്‍ ബാലുവിനെതിരെ എടുത്ത കേസിന് അടിസ്ഥാനമായ പരാതി വ്യാജമെന്ന് പൊലീസ്; സിഐടിയു പ്രവര്‍ത്തകരെ കമ്പി വടി കൊണ്ട് അടിച്ചത് വ്യാജമാകുമ്പോള്‍

Update: 2025-01-28 07:19 GMT

കൂത്താട്ടുകുളം: കൂത്താട്ടുകുളം സംഘര്‍ഷത്തിലെ വിമത സിപിഎം കൗണ്‍സിലര്‍ കലാ രാജുവിന്റെ മകന്‍ ബാലുവിനെതിരെ എടുത്ത കേസിന് അടിസ്ഥാനമായ പരാതി വ്യാജമെന്ന് പൊലീസ്. ബാലുവിനും ഏതാനും സുഹൃത്തുക്കള്‍ക്കും എതിരെയായിരുന്നു കേസ്. സി ഐ ടി യു പ്രവര്‍ത്തകരെ കമ്പി വടി കൊണ്ട് അടിച്ചു എന്നായിരുന്നു പരാതി

പിന്നീട് പരാതി വ്യാജമെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസിന്റെ നിഗമനം ഉണ്ടായത്. തനിക്കെതിരെയുള്ള പരാതി ബോധപൂര്‍വ്വം കെട്ടിച്ചമച്ചതെന്ന് കലാ രാജുവിന്റെ മകന്‍ ബാലു പ്രതികരിച്ചു. തനിക്കെതിരെ ഉണ്ടായ അക്രമത്തിലാണ് താന്‍ പരാതി നല്‍കിയത് എന്നും ബാലു പറഞ്ഞു. തന്റെ മക്കള്‍ക്കെതിരെ ബോധപൂര്‍വ്വമായ പ്രതികാരം നടപടിയാണ് ഉണ്ടാകുന്നത് കലാരാജു പ്രതികരിച്ചു

Tags:    

Similar News