ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യസംസ്‌കരണ കരാറിലെ അഴിമതി; കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു; മുന്‍ മേയര്‍ക്കെതിരെ ആരോപണം ശക്തമാകുന്നു
കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു
കണ്ണൂര്‍ : മുന്‍ മേയര്‍ ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കനത്ത പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ യോഗം ചേരാനാവാതെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ സംസ്‌കരണ കരാറിലെ അഴിമതി ചൂണ്ടികാണിച്ചു പുറത്തുവന്ന സി.ഐ. ജി റിപ്പോര്‍ട്ടും പയ്യാമ്പലം ശ്മശാനത്തിലെ നടത്തിപ്പിലെ ക്രമക്കേടും ഉയര്‍ത്തിയാണ് പ്രതിപക്ഷ അംഗങ്ങള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് കൗണ്‍സില്‍ യോഗം തുടങ്ങുമ്പോള്‍ തന്നെ പ്രതിഷേധിച്ചത്.
ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തിക്കാട്ടിയാണ് മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷ പ്രതിഷേധമാരംഭിച്ചത്. ഇതോടെ ഇവരോട് മേയര്‍ ശാന്തരാകണമെന്നും യോഗം നടപടികളില്‍ സഹകരിക്കണമെന്ന്ആവശ്യപ്പെട്ടിട്ടും. അംഗങ്ങള്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡകളൊന്നും ചര്‍ച്ചയ്‌ക്കെടുക്കാതെ മേയര്‍ യോഗം അവസാനിപ്പിച്ചതായി അറിയിച്ചു ഡയസ് വിട്ടു ഇറങ്ങി പോയി. ഇതിനു ശേഷം പ്രകടനമായി നീങ്ങിയ പ്രതിപക്ഷ കൗണ്‍സില്‍അംഗങ്ങള്‍ കോര്‍പറേഷന്‍ കവാടത്തില്‍ പ്രതിഷേധ ധര്‍ണ യും യോഗവും നടത്തി. എന്‍. സുകന്യ, പി. രവീന്ദ്രന്‍, അഡ്വ. അന്‍വര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇതേ സമയം ചേലോറ മാലിന്യ പ്ലാന്റിലെ മാലിന്യ സംസ്‌കരണത്തിനായി കൊടുത്ത കരാറില്‍ വീഴ്ച ഉണ്ടായെന്ന് മേയര്‍ മുസ്ലിഹ് മഠത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കരാര്‍ കമ്പനിക്ക് അധിക തുക നല്‍കേണ്ടി വന്നത് സര്‍വ്വേ നടത്തിയ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഉണ്ടായ വീഴ്ച്ചയാണ്.
തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. കൊടുത്ത അധിക തുക ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഈടാക്കുമെന്നും അഴിമതിയല്ല ഉണ്ടായതെന്നും മേയര്‍ പറഞ്ഞു. 1.77 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് പുറത്ത് വന്ന സി എ ജി റിപ്പോര്‍ട്ട്. മാലിന്യം നീക്കം ചെയ്യാന്‍ കരാര്‍ കമ്പനിക്ക് 86 ലക്ഷം നല്‍കേണ്ടതിന് പകരം 2.63 കോടി രൂപയാണ് നല്‍കിയത്.
മുന്‍ മേയര്‍ ടി ഒ മോഹനന്‍ ഭരിക്കുന്ന സമയത്താണ് കരാര്‍ നല്‍കിയതെന്നും മുസ്ലിഹ് മഠത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് വിമത നും ആലിങ്കല്‍ കൗണ്‍സിലറുമായ പി.കെ രാഗേഷാണ് ആരോപണം ആദ്യം ഉന്നയിച്ചത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ വിഷമം ഏറ്റെടുത്തതോടെ വിവാദങ്ങള്‍ക്ക് ചൂടുപിടിക്കുകയായിരുന്നു. മുന്‍ മേയര്‍ ടി ഒ മോഹനന്റെ നേതൃത്വത്ത