ഒഡീഷയില്‍ രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കുട്ടികളെ രണ്ട് ദിവസമായി കാണാനില്ലെന്ന് കുടുംബം: അന്വേഷണം ആരംഭിച്ച് പോലിസ്
ഒഡീഷയില്‍ രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
By : സ്വന്തം ലേഖകൻ
Update: 2025-02-09 01:06 GMT
ഭുവനേശ്വര്‍: ഒഡിഷയിലെ മല്‍ക്കന്‍ഗിരി ജില്ലയില്‍ രണ്ട് സ്കൂള്‍വിദ്യാര്‍ഥിനികളെ വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ ഇരുവരും സ്കൂള്യൂണിഫോമിലായിരുന്നു. ജ്യോതി ഹല്‍ദാര്‍ (13), മന്ദിര സോദി (13) എന്നിവരാണ് മരിച്ചത്. ഏഴാംക്ലാസ് വിദ്യാര്‍ഥിനികളായ ഇരുവരെയും രണ്ടുദിവസമായി കണാനില്ലെന്ന് കുടുംബങ്ങള്‍ പരാതിനല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.