ബെംഗളൂരില്‍ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിന് തീ പിടിച്ചു; യാത്രക്കാരെ ഉടന്‍ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി
ബെംഗളൂരില്‍ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിന് തീ പിടിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവല്‍സ് എന്ന ബസിനാണ് തീപിടിച്ചത്. കര്‍ണാടകയിലെ മദ്ദൂരില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. ബസില്‍ തീ പടരുന്നത് കണ്ടയുടന്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.
ബസിന്റെ പിന്‍ഭാഗം കത്തിനശിച്ചു. ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരെ പുറത്തിറക്കാനായി. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. യാത്രക്കാരെ ഇറക്കിയശേഷം തീ ആളിപടരുകയായിരുന്നു. ബസിന്റെ പിന്‍ഭാഗം കത്തിനശിച്ചു. യാത്രക്കാരെ മറ്റു ബസുകളില്‍ കണ്ണൂരിലേക്ക് കയറ്റിവിടുകയായിരുന്നു. തീ വലിയ രീതിയില്‍ ആളിപടരുന്നതിന് മുമ്പ് യാത്രക്കാരെ രക്ഷപ്പെടുത്താനായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.