ഗൂണ്ടകള്‍ തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ കണ്ടെത്തി; നാലംഗ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍; പൊലീസ് അന്വേഷണം തുടരുന്നു
ഗൂണ്ടകള്‍ തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ കണ്ടെത്തി
Update: 2025-02-11 17:55 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടകള്‍ തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ കണ്ടെത്തി. റബര്‍ തോട്ടത്തില്‍ കുട്ടിയെ തടഞ്ഞുവച്ച നാലംഗ സംഘത്തിലെ രണ്ട് പേര്‍ പിടിയിലായി. കാറിലെത്തിയ നാലംഗ സംഘം വിദ്യാര്‍ഥിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ബലമായി കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു.
രാത്രി 7:45 ഓടുകൂടിയാണ് സംഭവം. കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.