സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറാന്‍ നരബലി വേണമെന്ന് ജ്യോതിഷി; ഹോട്ടല്‍ ജീവനക്കാരന്‍ 50കാരനെ കുത്തിക്കൊന്നു: രണ്ടു പേര്‍ അറസ്റ്റില്‍
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറാന്‍ നരബലി വേണമെന്ന് ജ്യോതിഷി; ഹോട്ടല്‍ ജീവനക്കാരന്‍ 50കാരനെ കുത്തിക്കൊന്നു: രണ്ടു പേര്‍ അറസ്റ്റില്‍
ബെംഗളൂരു: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ 50കാരനെ നരബലി കൊടുത്ത ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ചിത്രദുര്‍ഗയിലെ ചല്ലക്കെരെയിലാണ് സംഭവം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം ഹോട്ടല്‍ ജീവനക്കാരന്‍ നരബലി നല്‍കുക ആയിരുന്നു. സംഭവത്തില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ ആനന്ദ് റെഡ്ഡിയെയും ജ്യോതിഷി രാമകൃഷ്ണയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ജി.എച്ച്.പ്രഭാകര്‍ എന്ന 50 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളെ ആനന്ദ് റെഡ്ഡി കുത്തി കൊലപ്പെടുത്തുക ആയിരുന്നു. സമ്പത്തുണ്ടാകാന്‍ വഴിതേടിയെത്തിയ റെഡ്ഡിയോടു നരബലി നല്‍കിയാല്‍ നിധി ലഭിക്കുമെന്ന് രാമകൃഷ്ണ പറഞ്ഞിരുന്നു. അതോടെ, കൊലപാതകത്തിനു പദ്ധതിയിട്ട റെഡ്ഡി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പ്രഭാകറിനെ ബൈക്കില്‍ കയറ്റുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു എന്നു പൊലീസ് പറഞ്ഞു.