തോമസ് കല്ലംപള്ളിയുടെ ചരമവാര്‍ഷികം 28ന്; എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കും

തോമസ് കല്ലംപള്ളിയുടെ ചരമവാര്‍ഷികം 28ന്; എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കും

Update: 2025-02-23 12:03 GMT

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മുന്‍ എംഎല്‍എ തോമസ് കല്ലംപള്ളിയുടെ ഇരുപത്തിമൂന്നാം ചരമവാര്‍ഷികം ഫെബ്രുവരി 28ന്. മുന്‍ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ആനക്കല്ല് സെന്റ് ആന്റണീസ് ദൈവാലയത്തിലെ കുടുംബകല്ലറയിലുള്ള പ്രാര്‍ത്ഥനകള്‍ നടത്തും.


എംപി മാര്‍, എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങി കല്ലംമ്പള്ളിയുടെ ജീവിതതുറയിലെ വിവിധ മേഖലയില്‍പെട്ടവരുടെ സാന്നിദ്ധ്യത്തില്‍ സെന്റ് ആന്റണീസ് പാരീഷ്ഹാളില്‍ അനുസ്മരണ സമ്മേളനം നടക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥികളക്കം പങ്കെടുക്കും. താലൂക്കിലെ മാതൃക പഞ്ചായത്ത് പ്രസിഡന്റിനും മികച്ച ഗ്രാമപഞ്ചായത്ത് അംഗത്തിനും അഡ്വ. തോമസ് കല്ലമ്പള്ളി ഫൗണ്ടേഷന്റെ എക്‌സലന്‍സ് അവാര്‍ഡ് നല്‍കും.

കാഞ്ഞിരപ്പള്ളിയുടെ വിജ്ഞാനഗോപുരമായി വിളങ്ങുന്ന വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള വിദ്യാഭ്യാസസ്ഥാപനത്തില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് തോമസ് കല്ലംപള്ളി. ആനക്കല്ല് എന്ന കൊച്ചുഗ്രാമത്തില്‍ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജ് ആരംഭിക്കുവാനും പിടിഎ പ്രസിഡന്റ് എന്ന സുപ്രധാന പദവിയില്‍ സുദീര്‍ഘം പ്രവര്‍ത്തിക്കുകയും ചെയ്തു അദ്ദേഹം. ജനപ്രതിനിധി, പൊതുപ്രവര്‍ത്തകന്‍, വിദ്യാഭ്യാസവിചക്ഷണന്‍, സഹകാരി എന്നിങ്ങനെ വിവിധ മേഖലയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു തോമസ് കല്ലംപള്ളി.

Similar News