ഭാരതപ്പുഴയില്‍ വന്‍ തീപിടുത്തം; പുഴയോരത്തെ അഞ്ച് ഏക്കര്‍ പുല്‍ക്കാട് പൂര്‍ണ്ണമായി കത്തി

ഭാരതപ്പുഴയില്‍ വന്‍ തീപിടുത്തം

Update: 2025-02-23 14:22 GMT

പാലക്കാട്: തൃത്താല കുമ്പിടി കാറ്റാടിക്കടവില്‍ ഭാരതപ്പുഴയില്‍ വന്‍ തീപിടുത്തം. പുഴയിലെ അഞ്ച് ഏക്കര്‍ പുല്‍ക്കാട് പൂര്‍ണ്ണമായി കത്തി ചാമ്പലായി. ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള പെട്രോള്‍ പമ്പിന് അമ്പത് മീറ്റര്‍ മാറിയാണ് തീപടര്‍ന്നത്.

കൃത്യസമയത്ത് പൊന്നാനിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പുഴയിലെ ജലനിരപ്പ് താഴ്ന്നാല്‍ തൃത്താലമുതല്‍ കുമ്പിടി കാറ്റാടിക്കടവുവരെയുള്ള സ്ഥിരംകാഴ്ചയാണ് പുഴയിലെ തീപിടുത്തം.

Similar News