ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം; മരിച്ചത് കാർത്തികപ്പള്ളി സ്വദേശി വിഷ്ണു

Update: 2025-02-23 17:11 GMT

ഹരിപ്പാട് : ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കാർത്തികപ്പള്ളി മഹാദേവി കാട് വിഷ്ണു ഭവനത്തിൽ വിഷ്ണു (27) ആണ് മരിച്ചത്. തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ പൊടിയാടി പുളിക്കീഴ് പാലത്തിന് സമീപം വെച്ച് ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. വിഷ്ണു ഓടിച്ചിരുന്ന ബുള്ളറ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ തലയ്ക്ക് വളരെ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ എട്ടരയോടെ മരണപ്പെടുകയായിരുന്നു. പിതാവ് : സാബു മാതാവ് പരേതയായ സിന്ധു. ഭാര്യ : അതുല്യ. മകൾ : റിതു. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് നടക്കും.

Tags:    

Similar News