രണ്ട് ലക്ഷം രൂപയുടെ ചെക്ക് ട്രഷറിയിലെ കൗണ്ടറിന്റെ വിടവില്‍ കുടുങ്ങി; വീണ്ടെടുത്ത് അഗ്നിരക്ഷാ സേന
രണ്ട് ലക്ഷം രൂപയുടെ ചെക്ക് ട്രഷറിയിലെ കൗണ്ടറിന്റെ വിടവില്‍ കുടുങ്ങി; വീണ്ടെടുത്ത് അഗ്നിരക്ഷാ സേന
By : സ്വന്തം ലേഖകൻ
Update: 2025-02-25 02:44 GMT
വൈക്കം: ട്രഷറിയിലെ രണ്ടുലക്ഷം രൂപയുടെ ചെക്ക് പറന്നുപോയി വീണത് തടികൊണ്ടുള്ള കൗണ്ടറിന്റെ വിടവുള്ള ഭാഗത്ത്. അഗ്നിരക്ഷാസേന എത്തി ചെക്ക് വീണ്ടെടുത്തു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ വൈക്കം താലൂക്ക് ഓഫീസിലെ സബ് ട്രഷറിയിലായിരുന്നു സംഭവം. ജീവനക്കാരന് ചെക്ക് എഴുതി ക്യാഷ് കൗണ്ടറിന്റെ ട്രേയില്‍ വെക്കുന്നതിനിടെ പറന്ന് തടികൊണ്ടുള്ള കൗണ്ടറിന്റെ ഇടയിലേക്ക് വീഴുകയായിരുന്നു.
ജീവനക്കാര്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് വൈക്കം അഗ്നിരക്ഷാസേനയെ അറിയിച്ചു. സേനാ ഉദ്യോഗസ്ഥര്‍ എത്തി തടിയുടെ വിടവ് അകത്തി ബ്ലോവര്‍ ഉപയോഗിച്ച് കാറ്റ് അടിച്ച് ചെക്ക് പുറത്തെടുക്കുകയായിരുന്നു. ജീവനക്കാര്‍ കൗണ്ടറിന്റെ വിടവുള്ള ഭാഗം ടേപ്പ് വെച്ച് ഒട്ടിച്ചു.