ഹോട്ടല്‍ ജീവനക്കാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; കുളിമുറിയില്‍ വസ്ത്രം മാറുമ്പോള്‍ ദൃശ്യം പകര്‍ത്തി: ഒളിവില്‍ പോയ പ്രതി വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍
ഹോട്ടല്‍ ജീവനക്കാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; ഒളിവില്‍ പോയ പ്രതി വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി ഹോട്ടല്‍ജീവനക്കാരിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞ വയനാട് സ്വദേശിയെ വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാനത്ത് എം.എല്‍.എ ഹോസ്റ്റലില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ ബെംഗളൂരുവില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് വൈത്തിരി അച്ചൂരം മുക്രി ഹൗസില്‍ ഇബ്രാഹിം മകന്‍ ഹാരിസ് (40) ആണ് പിടിയിലായത്.
എം.എല്‍.എ ഹോസ്റ്റല്‍ കോംപൗണ്ടിനുള്ളില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന മലബാര്‍ കിച്ചനിലെ ജീവനക്കാരിയാണ് പീഡനത്തിന് ഇരയായത്. യുവതി പരാതി നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഹാരിസ് ബെംഗളൂരുവില്‍ ഉണ്ടെന്ന വിവരം ലഭിച്ചതോടെ മ്യൂസിയം പൊലീസ് അവിടെ എത്തിയാണ് പ്രതിയെ പിടികൂടിയത്. 2021ല്‍ വിവാഹം കഴിക്കാമെന്നും ബെംഗളൂരുവില്‍ ജോലി ശരിയാക്കി കൊടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. കാന്റീനിലെ ബാത്‌റൂമില്‍ ഡ്രസ് മാറുമ്പോള്‍ പരാതിക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയും മദ്യം കുടിപ്പിച്ചും നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിനുശേഷം പ്രതി ഒളിവിലായിരുന്നു. ഡി.സി.പി ബി. വി. വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ എ.സി.പി സ്റ്റുവെര്‍ട്ട് കീലര്‍,സി.ഐ വിമല്‍, എസ്.ഐമാരായ വിപിന്‍, ഷിജു, ആശ ചന്ദ്രന്‍, സി.പി.ഒമാര്‍ അജിത്കുമാര്‍, സന്തോഷ്, ബിനു ,ഷിനി, ശരത്, സുല്‍ഫിക്കര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.