വധശ്രമക്കേസില്‍ അറസ്റ്റിലായ അസം സ്വദേശി വിലങ്ങുമായി രക്ഷപ്പെട്ടു; അസം പോലിസ് അറസ്റ്റ് ചെയ്ത പ്രതി രക്ഷപ്പെട്ടത് ട്രെയിനില്‍ നിന്നും
വധശ്രമക്കേസില്‍ അറസ്റ്റിലായ അസം സ്വദേശി വിലങ്ങുമായി രക്ഷപ്പെട്ടു
By : സ്വന്തം ലേഖകൻ
Update: 2025-03-05 00:10 GMT
മലപ്പുറം: വധശ്രമക്കേസില്‍ അറസ്റ്റിലായ അസം സ്വദേശിയായ യുവാവ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ട്രെയിനില്‍നിന്ന് വിലങ്ങോടെ കടന്നുകളഞ്ഞു. അസമിലെ ദിബ്രി ജില്ലയിലെ ഹര്ദേമാറ സ്വദേശി മൊയ്നുല്‍ ഹഖ് (32) ആണ് അസം പൊലീസിന്റെ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നാലോടെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
അസം പൊലീസിന്റെ സുരക്ഷയില്‍ കണ്ണൂരില്‍നിന്ന് മംഗളൂരുചെന്നൈ എക്സ്പ്രസില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കുറ്റിപ്പുറത്തുനിന്നാണ് പ്രതി കടന്നത്. ട്രെയിന്‍ കുറ്റിപ്പുറത്ത് നിര്‍ത്തിയതോടെ റിസര്‍വേഷന്‍ കംപാര്‍ട്ട്മെന്റില്‍ നിന്ന് ഓടിപ്പോവുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ മയങ്ങുന്നതിനിടെയാണ് ഇയാള്‍ ഓടിയത്. ഒരു കയ്യില്‍ മാത്രമാണ് വിലങ്ങ് അണിയിച്ചിരുന്നത്.