ക്ഷേത്ര ഉത്സവം കഴിഞ്ഞ് രാത്രിയില്‍ മടങ്ങവെ സ്‌കൂട്ടര്‍ അപകടം; പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

ക്ഷേത്ര ഉത്സവം കഴിഞ്ഞ് രാത്രിയില്‍ മടങ്ങവെ സ്‌കൂട്ടര്‍ അപകടം; പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

Update: 2025-03-05 16:08 GMT

ഹരിപ്പാട്: ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ ദ്വാരകയില്‍ കെ.പ്രസാദ് - അജിത ദമ്പതികളുടെ മകനും ഹരിപ്പാട് ഗവ.ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിയുമായ ഋഷികേശ് (17) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ചൊവ്വാഴ്ച രാത്രി 12 മണിക്ക് ശേഷം പള്ളിപ്പാട് കോളാച്ചിറ പാലത്തിന് വടക്കുവശത്തായിരുന്നു അപകടം. മറ്റം മഹാദേവര്‍ ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിന് പോയ ശേഷം തിരികെ വരുന്ന വഴി ഋഷികേശ് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ റോഡില്‍ നിന്ന് തെന്നി മാറി സമീപത്തുള്ള മതിലില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഋഷികേശിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. അപകടമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് പരിക്കേറ്റ് അബോധാവസ്ഥയില്‍ റോഡില്‍ കിടക്കുന്ന ഋഷികേശിനെ കണ്ടത്.

ഉടന്‍ തന്നെ ഹരിപ്പാട് ഗവ.ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഋഷികേശിന്റെ തലയോട്ടിയില്‍ വിള്ളലുണ്ടായിരുന്നു. സംസ്‌കാരം പിന്നീട്. സഹോദരങ്ങള്‍:നിജ്ജാര്‍ പ്രസാദ്, നന്ദിത.

Similar News