തോക്കുചൂണ്ടി ക്രഷര്‍ യാഡില്‍ നിന്നും പത്ത് ലക്ഷം കവര്‍ന്നു; പ്രതികളെ മംഗളൂരുവില്‍ നിന്നും പിടികൂടി പോലിസ്
തോക്കുചൂണ്ടി ക്രഷര്‍ യാഡില്‍ നിന്നും പത്ത് ലക്ഷം കവര്‍ന്നു; പ്രതികളെ മംഗളൂരുവില്‍ നിന്നും പിടികൂടി പോലിസ്
By : സ്വന്തം ലേഖകൻ
Update: 2025-03-06 01:40 GMT
കാഞ്ഞങ്ങാട്: ഏച്ചിക്കാനം കല്യാണത്തെ ക്രഷര്‍ യാഡില്‍ ബുധനാഴ്ച വൈകിട്ടു തോക്കുമായെത്തിയ രണ്ടുപേര്‍ 10.2 ലക്ഷം രൂപ കവര്‍ന്നു. പ്രതികളെ രാത്രി വൈകി മംഗളൂരുവില്‍നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. യാഡ് മാനേജര്‍ കോഴിക്കോട് മരുതോങ്കര പൊയിലുപറമ്പത്ത് ഹൗസില്‍ പി.പി. രവീന്ദ്രന്റെ നേര്‍ക്കു തോക്കുചൂണ്ടിയായിരുന്നു കവര്‍ച്ച. ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി.അജിത്കുമാറിന്റെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.