കുളിക്കുന്നതിനിടെ അച്ചന്‍കോവിലാറ്റില്‍ വീണ് ജൂവലറി ഉടമ മരിച്ചു; അപകടം ഭാര്യയുടെ കണ്‍മുന്നില്‍

കുളിക്കുന്നതിനിടെ അച്ചന്‍കോവിലാറ്റില്‍ വീണ് ജൂവലറി ഉടമ മരിച്ചു

Update: 2025-03-05 16:25 GMT

പത്തനംതിട്ട: കുളിക്കുന്നതിനിടെ അച്ചന്‍കോവിലാറ്റില്‍ കാല്‍വഴുതി വീണ് ജൂവലറി ഉടമ മരിച്ചു. പത്തനംതിട്ട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഉഷ ജൂവലറി ഉടമ താഴെവെട്ടിപ്രം അശോക ഭവനില്‍ ജെ. മുരുകന്‍ (59) ആണ് മരിച്ചത്.

ബുധന്‍ വൈകിട്ട് നാലോടെ വലഞ്ചുഴി കേത്രത്തിന് സമീപം കടവില്‍ ഭാര്യയുമൊത്ത് തുണി കഴുകുന്നതിനായി എത്തിയതാണ്. വീട്ടില്‍ സഹായത്തിന് നില്‍ക്കുന്ന യുവതിയുമുണ്ടായിരുന്നു. തുണി കഴുകിയ ശേഷം കുളിക്കുന്നതിനിടെയാണ് മുരുകന്‍ കാല്‍വഴുതി വീണത്.

വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. അഗ്നി രക്ഷ സേനയുമെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. ഭാര്യ: രജനി. മക്കള്‍: ആശ, അര്‍ച്ചന, അരുണ്‍കുമാര്‍.

Tags:    

Similar News