തൊടുപുഴയിലെ എംഡിഎംഎ വിതരണക്കാരന്‍ പോലിസിന്റെ പിടിയില്‍; അറസ്റ്റിലായത് യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വിറ്റിരുന്ന 31കാരന്‍

തൊടുപുഴയിലെ എംഡിഎംഎ വിതരണക്കാരന്‍ പോലിസിന്റെ പിടിയില്‍

Update: 2025-03-11 00:27 GMT

ഇടുക്കി: തൊടുപുഴയിലെ എംഡിഎംഎ വിതരണക്കാരിലൊരാളെ പോലിസ് അറസ്റ്റ് ചെയ്തു. തട്ടക്കുഴ സ്വദേശി ഫൈസലാണ് (31) അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി തൊടുപുഴയില്‍ നിന്ന് എംഡിഎംഎയുമായി പിടിയിലായ യുവാക്കള്‍ക്ക് ലഹരി നല്‍കിയിരുന്നത് ഫൈസലാണെന്നാണ് വിവരം. യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഫൈസലില്‍ നിന്ന് വാങ്ങുന്ന എംഡിഎംഎ ക്രിസ്റ്റലുകള്‍ ചെറുപൊതികളിലാക്കി വില്‍ക്കുകയായിരുന്നു കഴിഞ്ഞ ദിവസം പിടിയിലായ മറ്റ് രണ്ട് പ്രതികള്‍ ചെയ്തിരുന്നത്.

എംഡിഎംെ, തൊടുപുഴ, അറസ്റ്റ്, arrest

Tags:    

Similar News