ആറു വയസ്സുകാരിയെ കാറിലിരുത്തി മാതാപിതാക്കള്‍ ക്ഷേത്രത്തില്‍ പോയി; ലോക്ക് ചെയ്ത കാറില്‍ കുടുങ്ങി നിലവിളിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തിയത് പോലിസ് എത്തി

ആറു വയസുകാരിയെ കാറിലിരുത്തി ദമ്പതികൾ ദർശനത്തിന് പോയി; കുട്ടിയെ പൊലീസെത്തി രക്ഷിച്ചു

Update: 2025-03-12 02:39 GMT

തൃശൂര്‍: ഗുരുവായൂരില്‍ കാറില്‍ കുടുങ്ങി നിലവിളിച്ച ആറുവയസ്സുകാരിയെ പൊലീസെത്തി രക്ഷപ്പെടുത്തി. കര്‍ണാടക സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് കാറില്‍ കുടുങ്ങിയത്. മാതാപിതാക്കള്‍ കുട്ടിയെ കാറില്‍ ലോക്ക് ചെയ്ത ശേഷം ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്നു. കുട്ടി കരഞ്ഞ് നിലവിളിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തി കാറിന്റെ ഗ്ലാസ് താഴ്ത്തി കുട്ടിയെ രക്ഷപ്പെടുത്തി. തുടര്‍ന്ന് മാതാപിതാക്കളെ ഉച്ചഭാഷിണിയിലൂടെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. കുട്ടി ഉറങ്ങിയതിനാലാണ് കാറില്‍ കിടത്തിയെന്നാണ് കര്‍ണാടക ദമ്പതികളുടെ വിശദീകരണം.

പെട്ടെന്ന് ദര്‍ശനം കഴിഞ്ഞ് മടങ്ങിവരാമെന്നാണ് കരുതിയതെങ്കിലും ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ നല്ലതിരക്കുണ്ടായിരുന്നതിനാല്‍ പെട്ടെന്ന് തിരച്ചെത്താന്‍ കഴിഞ്ഞില്ലെന്നാണ് അവര്‍ പറയുന്നത്.

Tags:    

Similar News