സിഗററ്റ് പാക്കറ്റില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ്; രഹസ്യ വിവരത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് പോലിസ്

സിഗററ്റ് പാക്കറ്റില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ്; രഹസ്യ വിവരത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് പോലിസ്

Update: 2025-03-18 03:04 GMT

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. സിഗററ്റ് പാക്കറ്റില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി മണ്ണാര്‍ക്കാട് അരയങ്ങോട് തച്ചര്‍കുന്നില്‍ വീട്ടില്‍ മുഹമ്മദ് റിഷാബിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍നവ്‌നായിരുന്നു അറസ്റ്റ്.

കോട്ടോപ്പാടം മണ്ണാര്‍ക്കാട് റോഡില്‍ വേങ്ങ അയ്യപ്പ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് മുഹമ്മദ് റിഷാബ് പൊലീസിന്റെ പിടിയിലായത്. സിഗരറ്റ് പായ്ക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചതായിരുന്നു എംഡിഎംഎ. ഡാന്‍സാഫിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയായിരുന്നു ഇയാള്‍ പിടിയിലായത്.

മറ്റൊരു സംഭവത്തില്‍ കോഴിക്കോട് താമരശ്ശേരിക്ക് അടുത്ത് പൂനൂരില്‍ എംഡിഎംഎയുമായി മൂന്നു പേര്‍ കഴിഞ്ഞ ദിവസം പിടിയിലായി. പുനൂരിലെ ഫ്‌ലാറ്റില്‍ നിന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നംഗ സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്ന് എംഡിഎംഎ, അളക്കാനുള്ള ത്രാസ്, പണം എന്നിവ പിടികൂടി. എരമംഗലം സ്വദേശി ജൈസല്‍, ഹൈദരാബാദ് സ്വദേശിനി ചാന്ദിനി ഖാതൂന്‍, ബെംഗളൂരു സ്വദേശിനി രാധാമേതഗ് എന്നിവരാണ് പിടിയിലായത്. 1.55 ഗ്രാം എംഡിഎംഎ, 7300 രൂപ, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.

Tags:    

Similar News