കോട്ടയം അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്ത സ്ത്രീ പിടിയില്‍
കോട്ടയം അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്ത സ്ത്രീ പിടിയില്‍
By : സ്വന്തം ലേഖകൻ
Update: 2025-03-18 14:10 GMT
കോട്ടയം: കോട്ടയം അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ത്രീ അടിച്ചു തകര്‍ത്തു. മുട്ടേല്‍ സ്വദേശി ശ്യാമളയാണ് അതിക്രമം നടത്തിയത്. ശ്യാമളയെ കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. നിരന്തരം പഞ്ചായത്തില്‍ എത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ആളാണ് ശ്യാമളയെന്ന് പൊലീസ് പറഞ്ഞു. പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇവരുടെ ഫയലുകള്‍ ഒന്നും പരിഗണനിയില്ലെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.