ഇടപാടുകാര്‍ വീട്ടിലെത്തി കഞ്ചാവ് വാങ്ങുമെന്ന രഹസ്യ വിവരം; പൊലീസെത്തും മുന്‍പ് ഭാനുമതി വീട്ടില്‍ നിന്ന് ഇറങ്ങിയോടി; ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ അഞ്ച് കിലോ കഞ്ചാവ്; വീട്ടമ്മ പിടിയില്‍

ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ അഞ്ച് കിലോ കഞ്ചാവ്; വീട്ടമ്മ പിടിയില്‍

Update: 2025-03-18 14:21 GMT

പാലക്കാട്: തെങ്കര ചിറപ്പാടത്ത് ഒരു വീട്ടില്‍ നിന്നും അഞ്ച് കിലോ കഞ്ചാവുമായി വീട്ടമ്മ പിടിയില്‍. വടക്കേപ്പുറം ഭാനുമതിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അടുക്കളയിലെ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

പൊലീസ് നടത്തിയ റെയ്ഡിലാണ് ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ചതെന്ന് കരുതുന്ന കഞ്ചാവ് പിടികൂടിയത്. തെങ്കര സ്വദേശി ഭാനുമതിയുടെ വീട്ടില്‍ നിന്നാണ് പൊലീസ് കഞ്ചാവ് കണ്ടെടുത്തത്.

എന്നാല്‍ റെയ്ഡ് സമയത്ത് ഭാനുമതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. പൊലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഭാനുമതിയുടെ വീട്ടിലെത്തിയാണ് ഇടപാടുകാര്‍ കഞ്ചാവ് വാങ്ങിയിരുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Similar News