തൃശൂര്‍ ശ്രീനാരായണപുരത്ത് ടോറസ് ലോറിക്ക് പിറകില്‍ കാറിടിച്ച് അപകടം; കൊല്ലം സ്വദേശിയായ ഡോക്ടര്‍ മരിച്ചു

തൃശൂര്‍ ശ്രീനാരായണപുരത്ത് ടോറസ് ലോറിക്ക് പിറകില്‍ കാറിടിച്ച് അപകടം; കൊല്ലം സ്വദേശിയായ ഡോക്ടര്‍ മരിച്ചു

Update: 2025-03-19 03:23 GMT

തൃശൂര്‍: ശ്രീനാരായണപുരത്ത് ടോറസ് ലോറിക്ക് പിറകില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഡോക്ടര്‍ മരിച്ചു. കൊല്ലം കടപ്പാക്കട സ്വദേശി ഡോ പീറ്റര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പൂവുത്തുംകടവ് സര്‍വ്വീസ് സഹകരണ ബാങ്കിനടുത്ത് ദേശീയ പാതയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പീറ്ററിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Tags:    

Similar News