വാഹനവുമായി റോഡിലേക്കിറങ്ങുന്ന കുട്ടി ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക; പിടിക്കപ്പെട്ടാല്‍ ലൈസന്‍സിന് 25 വയസ് വരെ കാക്കണം

വാഹനവുമായി റോഡിലേക്കിറങ്ങുന്ന കുട്ടി ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക; പിടിക്കപ്പെട്ടാല്‍ ലൈസന്‍സിന് 25 വയസ് വരെ കാക്കണം

Update: 2025-03-27 02:27 GMT

കാസര്‍കോട്: ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനവുമായി റോഡിലിറങ്ങുന്ന കുട്ടി ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക. നിയമംലംഘിച്ച് വാഹനമോടിച്ചതിന് പിടിയിലായാല്‍ പിന്നെ 25 വയസ്സ് തികഞ്ഞാലേ ലേണേഴ്‌സ് ലൈസന്‍സിന് യോഗ്യതയുണ്ടാവുകയുള്ളുവെന്ന് മോട്ടോര്‍ വാഹന വകുപ്പ്. മധ്യവേനല്‍ അവധിക്കായി വിദ്യാലയങ്ങള്‍ അടയ്ക്കുന്നതിനാല്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുതിര്‍ന്ന സുഹൃത്തുക്കളുടെയുമൊക്കെ പേരിലുള്ള വാഹനവുമായി കുട്ടി ഡ്രൈവര്‍മാര്‍ റോഡിലിറങ്ങാന്‍ സാധ്യത കൂടുന്നതിനാലാണീ മുന്നറിയിപ്പ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി റോഡിലിറങ്ങി അപകടത്തില്‍പ്പെടുന്നതും മരിക്കുന്നതും കൂടിവരുന്നത് കണക്കിലെടുത്താണ് 2019-ല്‍ മോട്ടോര്‍വാഹന നിയമം പരിഷ്‌കരിച്ചപ്പോള്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ബാല ഡ്രൈവിങ്ങിന് ശിക്ഷ കടുപ്പിച്ചത്. വാഹനമോടിച്ച കുട്ടിക്ക് മാത്രമല്ല, രക്ഷിതാവിനും ശിക്ഷ ലഭിക്കും.

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് കുട്ടി ഡ്രൈവര്‍ക്ക് 10,000 രൂപവരെ പിഴ ലഭിക്കും. രക്ഷിതാവിന് പരമാവധി മൂന്നുവര്‍ഷംവരെ തടവും 25,000 രൂപവരെ പിഴയും ലഭിക്കും. നിയമലംഘനം നടത്തിയതിന് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദാക്കും. ബാലനീതി നിയമപ്രകാരവും കുട്ടി ഡ്രൈവര്‍ക്ക് ശിക്ഷ ലഭിക്കും.

Tags:    

Similar News