പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്കി സുപ്രീംകോടതി; നടന് ആശ്വാസം; അറസ്റ്റ് ചെയ്താലും ജാമ്യം കിട്ടും
By : സ്വന്തം ലേഖകൻ
Update: 2025-03-27 08:15 GMT
ന്യൂഡല്‍ഹി: പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം .അറസ്റ്റ് ചെയ്താല്‍ 25,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിടണമെന്ന് ജാമ്യ വ്യവസ്ഥ. നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് നടന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.