വിഷു തിരക്ക്; മാവേലിയിലും മലബാറിലും ഒരു സ്ലീപ്പര്‍ കോച്ച് കൂടി

വിഷു തിരക്ക്; മാവേലിയിലും മലബാറിലും ഒരു സ്ലീപ്പര്‍ കോച്ച് കൂടി

Update: 2025-03-29 01:47 GMT

കണ്ണൂര്‍: മാവേലി, മലബാര്‍ എക്‌സ്പ്രസുകളില്‍ ഒരു സ്ലീപ്പര്‍ കോച്ച് അധികം വരും. വിഷുക്കാല തിരക്ക് കണക്കിലെടുത്താണ് റെയില്‍വേ അഞ്ചുദിവസം ഒരു കോച്ച് ഘടിപ്പിക്കുന്നത്. 72 ബര്‍ത്ത് അധികം ലഭിക്കും. തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസില്‍ (16604) ഏപ്രില്‍ അഞ്ച്, ആറ്, ഏഴ്, 13, 14 തീയതികളില്‍ അധിക കോച്ച് ഉണ്ടാകും. മംഗളൂരു-തിരുവനന്തപുരം മാവേലിയില്‍ (16603) ഏപ്രില്‍ നാല്, അഞ്ച്, ആറ്, 12, 13 തീയതികളില്‍.

തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസില്‍ (16629) ആറുദിവസം ഒരു കോച്ച് അധികം ലഭിക്കും. ഏപ്രില്‍ നാല്, അഞ്ച്, ആറ്, ഏഴ്, 13, 14 തീയതികളില്‍. മംഗളൂരു-തിരുവനന്തപുരം മലബാറില്‍ (16630) ഏപ്രില്‍ മൂന്ന്, നാല്, അഞ്ച്, ആറ്, 12, 13 തീയതികളില്‍ ഘടിപ്പിക്കും.

Tags:    

Similar News