പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; നാല്‍പ്പത്തെട്ടുകാരനായ പ്രതിക്ക് എട്ടു ജീവപര്യന്തം; 3.85 ലക്ഷം രൂപ പിഴ
പോക്‌സോ കേസില്‍ പ്രതിക്ക് എട്ടു ജീവപര്യന്തം; 3.85 ലക്ഷം രൂപ പിഴ
പോക്‌സോ കേസില്‍ പ്രതിക്ക് എട്ടു ജീവപര്യന്തം; 3.85 ലക്ഷം രൂപ പിഴ
പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് എട്ടു ജീവപര്യന്തവും 3.85 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അഡിഷണല്‍ സെഷന്‍സ് ഒന്ന് കോടതി. പിഴത്തുക കുട്ടിക്ക് നല്‍കണം. 2021 നവംബര്‍ അഞ്ചിന് കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജഡ്ജി ജി.പി. ജയകൃഷ്ണന്റേതാണ് വിധി.
2021 മാര്‍ച്ച് ഒന്നു മുതല്‍ പല ദിവസങ്ങളില്‍ കുട്ടിയുടെ വീട്ടില്‍ വച്ച് പ്രതി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ബലാല്‍സംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും രജിസ്റ്റര്‍ ചെയ്ത കേസില്‍ കോന്നി മുതുപേഴുങ്കല്‍ സ്വദേശി സന്തോഷി(48)നെയാണ് കോടതി ശിക്ഷിച്ചത്.
ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ . ജെയ്സണ്‍ മാത്യുവും പിന്നീട് സ്മിത പി. ജോണും കോടതിയില്‍ ഹാജരായി. എ എസ് ഐ ആന്‍സി കോടതി നടപടികളില്‍ പങ്കാളിയായി. കേസ് രജിസ്റ്റര്‍ ചെയ്തത് എസ്.ഐ വി.എസ്. കിരണും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ ജി. അരുണുമായിരുന്നു.