മദ്യലഹരയിൽ മകൻ അമ്മയെ അതിക്രൂരമായി മർദിച്ചു; ശീമക്കൊന്നയുടെ മരവടി കൊണ്ട് അടിച്ച് ക്രൂരത; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കൈകൾക്കും കാലുകൾക്കും ഗുരുതര പരിക്ക്; പ്രതി കസ്റ്റഡിയിൽ

Update: 2025-04-01 14:06 GMT
മദ്യലഹരയിൽ മകൻ അമ്മയെ അതിക്രൂരമായി മർദിച്ചു; ശീമക്കൊന്നയുടെ മരവടി കൊണ്ട് അടിച്ച് ക്രൂരത; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കൈകൾക്കും കാലുകൾക്കും ഗുരുതര പരിക്ക്; പ്രതി കസ്റ്റഡിയിൽ
  • whatsapp icon

തൃശൂർ: മദ്യത്തിന്റെ പാതി ബോധത്തിൽ മകൻ സ്വന്തം അമ്മയെ അതിക്രൂരമായി മർദിച്ചു. തൃശൂർ ദേശമംഗലത്താണ് സംഭവം നടന്നത്. മദ്യലഹരയിൽ വീട്ടിലെത്തിയ മകൻ അമ്മയെ ശീമക്കൊന്നയുടെ മരവടി കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. 70കാരിയായ ശാന്തക്കാണ് ക്രൂര മർദ്ദനമേറ്റത്. മർദ്ദിച്ച മകൻ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

അടിയുടെ ആഘാതത്തിൽ കൈകൾക്കും കാലുകൾക്കും വളരെ ഗുരുതരമായി പരിക്കേറ്റു. ശാന്തയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു വർഷം മുമ്പ് സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്.

ശനിയാഴ്ച രാവിലെ ദേശമംഗലം കൊണ്ടയൂരിൽ ഗ്യാസ് ഗോഡൗണിൽ എത്തിയ തൊഴിലാളികളാണ് വീട്ടുമുറ്റത്ത് വീണു കിടക്കുന്ന ശാന്തയെ കണ്ടത്. അടുത്തെത്തി വിവരം തിരക്കിയപ്പോഴാണ് മകൻ സുരേഷ് ഇന്നലെ രാത്രി മദ്യപിച്ച് എത്തിയ ശീമക്കൊന്നയുടെ വടിയൊടിച്ച് ക്രൂരമായി തല്ലിച്ചതച്ച വിവരം അവർ പറയുന്നത്.

കൈകളിലും കാലുകളിലുമാണ് അടിയേറ്റത്. തൊഴിലാളികൾ അറിയിച്ചതിനെത്തുടർന്ന് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തിയും ശാന്തയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

Tags:    

Similar News