സോണിയാ ഗാന്ധി നാളെ വയനവാട്ടില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് അറിയിപ്പ്: സോണിയയ്‌ക്കൊപ്പം രാഹുലും എത്തിയേക്കുമെന്ന് സൂചന

സോണിയാ ഗാന്ധി നാളെ വയനവാട്ടില്‍

Update: 2025-09-18 01:25 GMT

കല്‍പറ്റ: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നാളെ വയനാട്ടിലെത്തും. സ്വകാര്യ സന്ദര്‍ശനമായിരിക്കുമെന്നും പൊതുപരിപാടികളില്‍ ഇതുവരെ തീരുമാനമായില്ലെന്നും ഔദ്യോഗിക അറിയിപ്പിനു കാത്തിരിക്കുകയാണെന്നും കെപിസിസി നേതൃത്വം പറയുന്നു.

സോണിയയ്ക്കൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എത്തുമെന്നു സൂചനയുണ്ട്. പ്രിയങ്ക ഗാന്ധി എംപി 22 വരെ വയനാട്ടില്‍ മണ്ഡലപര്യടനം നടത്തുന്ന സാഹചര്യത്തിലാണു സോണിയയുടെയും രാഹുലിന്റെയും സന്ദര്‍ശനം.

Tags:    

Similar News