പ്ലസ് ടു വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം കോഴിക്കോട്

Update: 2025-09-17 17:23 GMT

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് പ്ലസ് ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുറ്റത്തെ പ്ലാവിലെ മുരുതോലി പ്രദീപന്റെ മകൻ പ്രജിത്ത് (17) ആണ് മരിച്ചത്. വൈകുന്നേരത്തോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

എസ്.എഫ്.ഐ. ചാത്തൻങ്കോട്ടുനട യൂണിറ്റ് കമ്മിറ്റി അംഗമാണ് മരിച്ച പ്രജിത്ത്. ഉടൻതന്നെ തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അമ്മ: രാധാമണി, സഹോദരൻ: പ്രണവ്.

Tags:    

Similar News