പന്തളത്ത് എം.ഡി.എം.എയുമായി ഒരാള്‍ പിടിയില്‍
പന്തളത്ത് എം.ഡി.എം.എയുമായി ഒരാള്‍ പിടിയില്‍
പന്തളം: എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വളപ്പ് വീട്ടില്‍ അനീഷ് അബ്ദുള്‍ ഖാദര്‍ (39) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. 15 ന് രാത്രി എട്ടിന് ടൗണില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
ഇയാള്‍ വന്ന മഹീന്ദ്ര ബൊലേറോ ട്രക്ക് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 0.28 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. സംഭവത്തില്‍ പ്രതിയെയും എം ഡി എം എയും വാഹനവും കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ എസ് ഐ അനീഷ് എബ്രഹാം, സി പി ഒ ശരത്ത് എസ് പിള്ള , ജില്ലാ ഡാന്‍സാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
രാസലഹരി ഉപയോഗിക്കുന്നവര്‍ക്കും വില്പന നടത്തുന്നവര്‍ക്കും എതിരെയുള്ള ജില്ലാ പോലീസിന്റെ ശക്തമായ നടപടികള്‍ നിര്‍ബാധം തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.