ബൈക്കിന്റെ വരവിൽ പന്തികേട്; പിടിച്ചുനിർത്തി പരിശോധിച്ചു; കാഞ്ഞിരംകുളത്ത് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാൾ ഓടി ഓടിരക്ഷപ്പെട്ടു; 10.89 ഗ്രാം വരെ പിടിച്ചെടുത്തു

Update: 2025-04-01 16:09 GMT

തിരുവനന്തപുരം: എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം കാഞ്ഞിരംകുളത്താണ് സംഭവം നടന്നത്. നെയ്യാറ്റിൻകര സ്വദേശികളായ ഡിസൂസ അടിമ, ജൂഡ് ഗോഡ്ഫ്രീ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 10.89 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന പുല്ലുവിള സ്വദേശി ഷിബു ഓടി രക്ഷപ്പെടുകയും ചെയ്തു.

നെയ്യാറ്റിൻകരയിലും സമീപപ്രദേശങ്ങളിലുമെല്ലാം രാസലഹരി വിൽപ്പന നടത്തുന്ന പ്രധാനപ്പെട്ട മൂന്ന് പേരെ പിടികൂടാനായിരുന്നു പോലീസ്- എക്സൈസ് സംഘങ്ങളുടെ ലക്ഷ്യം. ഡാൻസാഫ് സംഘത്തിന്റെയടക്കം സഹായം ഇതിനുണ്ടായിരുന്നു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോളാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

Tags:    

Similar News