കിടപ്പു രോഗിയായ 80കാരിക്ക് നേരെ ബലാത്സംഗശ്രമം; കടന്നുപിടിച്ച് വസ്ത്രങ്ങൾ വലിച്ചുകീറിയും ക്രൂരത; കേസിൽ വയോധികൻ അറസ്റ്റിൽ; ഞെട്ടിപ്പിക്കുന്ന സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: എൺപത് വയസുള്ള കിടപ്പുരോഗിയായ വയോധികയ്ക്ക് നേരെ പീഡനശ്രമം. തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. കോന്നി വി കോട്ടയം വകയാർ കൊല്ലൻപടി മുകളുവിള വീട്ടിൽ പൊടിയ(74)നാണ് പിടിയിലായത്. മുൻപും ഇയാളെ സമാനമായ കേസിൽ പ്രതിയായിട്ടുണ്ട്. സ്ത്രീകളെ നേരെ ഉടുവസ്ത്രം ഉയർത്തിക്കാട്ടിയും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കി.
ഇവരുടെ വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി. സ്വന്തമായി പ്രാഥമിക കൃത്യങ്ങൾ പോലും നിവർത്തിക്കാൻ കഴിയാതെ കിടപ്പുരോഗിയായ വൃദ്ധയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. വൃദ്ധയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. പിന്നീട് മകൾക്കൊപ്പമാണ് താമസം. ഈ സമയം മകൾ വീട്ടിൽ ഇല്ലായിരുന്നു. വീട്ടിൽ സ്വാതന്ത്ര്യമുള്ള പ്രതി മുമ്പും ഇവിടെ വന്നിട്ടുണ്ട്. ബ്രെഡുമായി എത്തിയ ഇയാൾ, അത് കൊടുത്തപ്പോൾ വയോധിക എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു.
തുടർന്ന് പ്രതി ലൈംഗികമായി ആക്രമിക്കുകയും. ഇയാളെ അവർ തള്ളിമാറ്റാൻ ശ്രമിക്കവേ, സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു വേദനിപ്പിക്കുകയും, പിടിവലിയ്ക്കിടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ഇടതുകൈക്ക് ഉൾപ്പെടെ പരിക്കേറ്റു. അലർച്ചയും ബഹളവും കേട്ട് മകൾ ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. തുടർന്നായിരുന്നു ഇപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തത്.